രാമപുരത്തുണ്ടായ അക്രമ സംഭവങ്ങളിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അപലപിച്ചു

രാമപുരം:
ഈ കഴിഞ്ഞ ദിവസം രാമപുരം ടൗണിൽ പോലീസ് സ്റ്റേഷന് സമീപം കച്ചവടം നടത്തുന്ന ബെൻസായിയുടെ സ്ഥാപനത്തിൽ ഉണ്ടായ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിലും തുടർന്നുണ്ടായ അക്രമ പ്രവർത്തനങ്ങളിലും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലാ ഏരിയ കമ്മറ്റി അടിയന്തിര യോഗം കൂടി അപലപിച്ചു .അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടുകയും പരിക്കേറ്റിട്ടും അക്രമിയെ കീഴ്പ്പെടുത്താൻ മുതിർന്ന വ്യാപാരി സുഹൃത് വിനോദ് ,അടിയന്തരമായി ഇടപെട്ട രാമപുരം പോലീസ് എന്നിവരെ കമ്മറ്റി പ്രശംസിച്ചു .വ്യാപാരി സമൂഹത്തിനെതിരെ തുടർന്നു വരുന്ന അക്രമ പ്രവർത്തനങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ ഏരിയ കമ്മറ്റി സംഭവത്തെ അപലപിക്കുകയും ,വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യപിക്കുകയും ചെയ്തു .സമിതി ഏരിയ പ്രെസിഡൻ്റ് ദീപൂ സുരേന്ദ്രൻ അധ്യക്ഷനായി. ജോസ് കുറ്റിയാനിമറ്റം ,ഷിജു തോമസ് ,അശോക് കുമാർ പൂവക്കുളം ,അജിത് അമ്പാടി ,രാജു ജോൺ ചിറ്റേത് ,റഹിം , ഹരി ,റഫീഖ് എന്നിവർ പങ്കെടുത്തു .

Advertisements

Hot Topics

Related Articles