കൊച്ചി : പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് ധന വകുപ്പ് മന്ത്രിക്കും
നിവേദനം കൊടുക്കുവാൻ എൻ ജി ഇ എ സംസ്ഥാന കമ്മിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ എൻജിഎ സംസ്ഥാന പ്രസിഡണ്ട് സി ടി നളിനാക്ഷന് അധ്യക്ഷത വഹിച്ചു. എൻസിപിഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു എൻജിഎ സംസ്ഥാന സെക്രട്ടറി സനീഷ് പോൾ സ്വാഗതം പറഞ്ഞു. സംഘട വിശദീകരണംസംസ്ഥാന ജനറൽ സെക്രട്ടറി സ്കറിയ വർഗീസ് നടത്തി. അഖിൽ എ, ഡിക്സൺ പി എം, അബ്ദുൽ ജലീൽ, ജമാൽ എ എം, മനോജ് എംജി, മനോജ് എ പി എന്നിവർ സംസാരിച്ചു. യോഗത്തിൽ നന്ദി ആസിഫ് പി എം പറഞ്ഞു
യോഗത്തിൽ എൻ ജി ഇ എ സംസ്ഥാന നേതാക്കൾ പങ്കെടുത്തു. എൻ പി എസ് പദ്ധതിയുടെ പേരിൽ ജീവനക്കാരുടെ വാർധക്യസുരക്ഷ നിഷേധിക്കപ്പെടുന്നതായി യോഗം അഭിപ്രായപ്പെട്ടു. ശമ്പളത്തിൽ നിന്ന് വെട്ടിക്കെടുത്തുപോവുന്ന തുക റിട്ടയർമെന്റ് കഴിഞ്ഞാലും പൂർണ്ണ പെൻഷൻ ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പങ്കാളിത്ത പെൻഷൻ കാര്യത്തിൽ സർക്കാർ പ്രത്യേക നയമെടുത്ത് നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.