തൃശ്ശൂർ: പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതിയുണ്ട്. ഇയാളിപ്പോൾ ഒളിവിലാണ്.
ബെംഗളൂരു ബെല്ലന്ദൂർ പൊലീസാണ് തൃശ്ശൂരിലെത്തി അരുണിനെ അറസ്റ്റ് ചെയ്തത്. പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ വീട്ടമ്മയോട് സൗഹൃദം സ്ഥാപിച്ച അരുൺ പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പ്രതി അയച്ച മോശം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ യുവതി ബെംഗളൂരു പൊലീസിന് കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരുൺ പരാതിക്കാരിയെ വീഡിയോ കോൾ ചെയ്തിരുന്നു. ഇത് അറ്റൻഡ് ചെയ്ത വീട്ടമ്മയുടെ ദൃശ്യം പകർത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു. കേസിൽ പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ മുഖ്യപൂജാരിയായ ഉണ്ണി ദാമോദരൻ ഇപ്പോൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.