ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ആചരണം: മണർകാട് കത്തീഡ്രലിൽ നവംബർ ഒന്നിന് വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബാന

മണർകാട്: ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ആചരിക്കുന്ന നവംബർ ഒന്നിന് ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബാന നടത്തും. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബാനയ്ക്ക് പ്രധാന കാർമികത്വം വഹിക്കും. സഭയിലെ മെത്രാപ്പോലീത്തന്മാരും കോർ എപ്പിസ്കോപ്പാമാരും റമ്പാച്ചന്മാരും വൈദികരും സഹ കാർമികത്വം വഹിക്കും.

Advertisements

മണർകാട് കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം തയാറാക്കുന്ന 51 ത്രോണോസുകളിലായിട്ടാണ് വിശുദ്ധ കുർബാന അർപ്പിക്കുക. മണർകാട് കത്തീഡ്രലിൽ ആദ്യമായിട്ടാണ് അമ്പത്തിയൊന്നിന്മേൽ കുർബാന നടത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവംബർ ഒന്നിന് മണർകാട് കത്തീഡ്രലിൽ അർപ്പിക്കുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബാനയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ വികാരി ഇ.ടി. കുറിയാക്കോസ് കോർഎപ്പിസ്കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കമ്മറ്റി കൺവീനർ കെ. കുറിയാക്കോസ് കോർഎപ്പിസ്കോപ്പാ കിഴക്കേടത്ത്, പ്രോഗ്രാം കമ്മിറ്റി ജോയിൻ കൺവീനർ ഫാ. ലിറ്റു ജേക്കബ് തണ്ടാശേരിൽ, പ്രോഗാം കോ-ഓർഡിനേറ്റർ ഡോ. ഡീക്കൻ ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാമ്പറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തടത്ത്, ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി പി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Hot Topics

Related Articles