കീവ്: റഷ്യ യുക്രൈന് യുദ്ധത്തിനിടെ അന്താരാഷ്ട്ര മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ അമേരിക്കന്‍ ടിവി ചാനലായ ഫോക്സ് ന്യൂസ് വീഡിയോ ജേണലിസ്റ്റ് പിയര്‍ സക്റ്ഷെവ്സ്കിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ബെഞ്ചാമിന്‍ ഹാളിന് അക്രമണത്തില്‍ ഒരു കാല് നഷ്ടമായി. ഹാള്‍ ഇപ്പോള്‍ യുക്രൈന് ആശുപത്രിയില്‍ ചികില്‍സയിലാണ്. കീവിന് വെളിയില്‍ ഹൊറെന്‍കയില്‍ വച്ചാണ് യാത്രയ്ക്കിടയില്‍ ഇവരുടെ വാഹനത്തിനെതിരെ വെടിവയ്പ്പ് ഉണ്ടായത്. ഒരാഴ്ചയ്ക്കിടെ യുക്രൈനില്‍ കൊല ചെയ്യപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് പിയര്‍ സക്റ്ഷെവ്സ്കി. നേരത്തെ ഡാനിയലോ ഷെവലപ്പോവ് എന്ന് ഫ്രീലാന്‍സ് അമേരിക്കന്‍ ജേര്‍ണലിസ്റ്റ് കീവിന് സമീപം കൊല്ലപ്പെട്ടിരുന്നു.
ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന് തുടങ്ങിയ പ്രധാന യുദ്ധമേഖലകളില്‍ എല്ലാം ഫോക്സ് ന്യൂസിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് കൊല്ലപ്പെട്ട് വീഡിയോ ജേര്‍ണലിസ്റ്റ് പിയര്‍ സക്റ്ഷെവ്സ്കി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പിയര്‍ സക്റ്ഷെവ്സ്കി ഫോക്സ് ന്യൂസിനായി യുക്രൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോക്സ് ന്യൂസ് കറസ്പോണ്ടന്റ് ടെറി യെന്ഗിസ്റ്റ് പിയര്‍ സക്റ്ഷെവ്സ്കിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ‘എന്താണ് പറയേണ്ടത് എന്ന് അറിയില്ല, അദ്ദേഹം ധീരനായിരുന്നു, നിസ്വാര്‍ത്ഥനായിരുന്നു, ഊര്‍ജ്ജസ്വലനായിരുന്നു, ശരിക്കും അദ്ദേഹത്തിന് സംഭവിച്ചതില്‍ സങ്കടമുണ്ട് – അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.എന്ത് നല്ല മനുഷ്യനായിരുന്നു, എന്ത് നല്ല സുഹൃത്തായിരുന്നു.ഒപ്പം എന്ത് നല്ല ഫോട്ടോഗ്രാഫറായിരുന്നു. ഫോക്സ് ജേര്‍ണലിസ്റ്റായ ജെന്നിഫര്‍ ഗ്രിഫില്‍ പിയര്‍ സക്റ്ഷെവ്സ്കിയെ ട്വിറ്ററില്‍ ഓര്‍മ്മിച്ചു.