അയ്മനത്ത് വൈദ്യുതി മുടങ്ങിയിട്ട് 12 മണിക്കൂർ! തിരിഞ്ഞ് നോക്കാതെ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

അയ്മനം: പന്ത്രണ്ടു മണിക്കൂറിലേറെയായി വൈദ്യുതി മുടങ്ങിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തിനു പിന്നിലെ നിരവധി വീടുകളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുടങ്ങിയ വൈദ്യുതി ഇനിയും പുനസ്ഥാപിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. കാര്യമായ പ്രകൃതിക്ഷോഭമോ, മഴയോ ഒന്നുമില്ലാത്ത കാലാവസ്ഥയിലും വൈദ്യുതി മുടങ്ങിയതിന്റെ കാരണം പോലും അറിയാതെ നാട്ടുകാർ ദുരിതത്തിലാണ്.

Advertisements

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അയ്മനം പ്രദേശത്തും താപനില അതികഠിനമായി തുടരുകയാണ്. ഇതിനിടെയാണ് ഇപ്പോൾ പകലും രാത്രിയിലും ഒരു പോലെ ഇവിടെ വൈദ്യുതി മുടങ്ങിയിരിക്കുന്നത്. വൈദ്യുതി മുടങ്ങിയതിന്റെ കാരണം ചോദിച്ച് ആളുകൾ വൈദ്യുതി വകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല. ഇതോടെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.

Hot Topics

Related Articles