യുക്രൈനില്‍ സെക്കന്റില്‍ ഒരു കുട്ടിവീതം അഭയാര്‍ഥിയായി മാറുന്നു; കുട്ടികള്‍ അക്രമത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമെന്ന് യൂനിസെഫ്

കീവ്: റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ സെക്കന്റില്‍ ഒരു കുട്ടിവീതം അഭയാര്‍ഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 24ന് റഷ്യ ആക്രമണം തുടങ്ങിയത് മുതല്‍ ഇതുവരെ 14 ലക്ഷത്തിലധികം കുട്ടികള്‍ അഭയാര്‍ഥികളായി മാറിയെന്ന് യൂനിസെഫ് വക്താവ് പറഞ്ഞു. ”അവസാന 20 ദിവസത്തില്‍ ഓരോ ദിവസവും ശരാശരി 70,000ല്‍ കൂടുതല്‍ കുട്ടികളാണ് അഭയാര്‍ഥികളായി മാറുന്നത്”-യൂനിസെഫ് വക്താവ് ജയിംസ് എല്‍ഡര്‍ പറഞ്ഞു.

Advertisements

യുദ്ധവും സംഘര്‍ഷങ്ങളും മൂലം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട എല്ലാ കുട്ടികളെയും പോലെ അതിര്‍ത്തി രാജ്യങ്ങളിലെത്തുന്ന യുക്രൈന്‍ കുട്ടികളും കുടുംബത്തെ വേര്‍പിരിയാനും അക്രമത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരായേക്കാമെന്നും ജയിംസ് എല്‍ഡര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മൂന്ന് മില്യന്‍ ആളുകളാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. ഇതില്‍ പകുതിയും കുട്ടികളാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഇതെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles