വൈക്കം:സിപിഎം തലയാഴം പുന്നപ്പോഴി സൗത്ത് നോർത്ത് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ മെറിറ്റ് അവാർഡും പഠനോപകരണ വിതരണവും നടത്തി. പുന്നപ്പൊഴി എസ് എൻ ഡി പി ഹാളിൽ സി പി എം ലോക്കൽ കമ്മറ്റി അംഗംബി. രഘുവിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ് എസ് എൽ സി,പ്ലസ്ടു, ബിരുദ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. എൽകെജി മുതൽ ബിരുദതലം വരെയുള്ള വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. മെറിറ്റ് അവാർഡ് വിതരണോദ്ഘാടനം സിപിഎം ജില്ലാകമ്മറ്റി അംഗം അഡ്വ. കെ.കെ.രഞ്ജിത്ത് നിർവഹിച്ചു. യോഗത്തിൽ ഏരിയകമ്മറ്റി അംഗം കെ.കെ.സുമനൻ ,എൽസി അംഗങ്ങളായ കെ.വി.ഉദയപ്പൻ,അമീർ,സിപിഎം പ്രവർത്തകരായ പി.പ്രസന്നൻ,കെ.ആർ. അനന്ദു, പി.ശശിധരൻ,അഞ്ചൽ, മനോജ് ലൂക്ക്,സുധർമ്മ , രമ്യബിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements