കെപിസിസി ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കും; പുന:സംഘടന നിര്‍ത്തിവച്ചതായി പറഞ്ഞിട്ടില്ലെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍. ബ്ലോക്ക് പ്രസിഡന്റ്മാരുടെയും ഡിസിസി ഭാരവാഹികളുടെയും പുനഃസംഘടന അന്തിമ ഘട്ടത്തിലാണ്. ഏറ്റവും അടുത്ത ദിവസത്തില്‍ തന്നെ പുന:സംഘടന പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഡിസിസി അദ്ധ്യക്ഷന്‍മാര്‍, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തിന് ശേഷമാണ് സുധാകരന്റെ പ്രതികരണം. പുന:സംഘടന നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പുന:സംഘടന നിര്‍ത്തിവച്ചതായി പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിച്ചത്. എംപിമാരുടെ പരാതിയെ തുടര്‍ന്നാണ് പുനഃസംഘടന നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.