വൈക്കം:29 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഇ . എൻ. ടി . സ്പെഷ്യലിസ്റ്റ് ഡോ. ജി. മനോജിനെ വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റ ആഭിമുഖ്യത്തിൽ ആദരിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ജോയി മാത്യു അധ്യക്ഷത വഹിച്ചു. നിർധന രോഗികളുടെ രോഗദുരിതങ്ങൾ നീക്കാൻസഹാനുഭൂതിയോടെ സേവനമനുഷ്ഠിച്ച ഡോ.മനോജിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. റോട്ടറി ക്ലബ് പ്രസിഡൻ്റ് ജോയി മാത്യു ഡോ.മനോജിനെ ഷാൾ അണിയിച്ചു ആദരിച്ചു. ഡി. നാരായണൻനായർ, എം. സന്ദീപ്, ജീവൻ ശിവറാം , രാജൻ പൊതി,എൻജിനീയർ ടി. രാജേന്ദ്രൻ, എൻ.കെ. സെബാസ്റ്റ്യൻ, ടി.കെ. ശിവപ്രസാദ് , അഡ്വ.പി.എ.സുധീരൻ, റിട്ട. ക്യാപ്റ്റൻ വിനോദ് കുമാർ,എൻ.വി. സ്വാമിനാഥൻ, സെക്രട്ടറി കെ.എസ്. വിനോദ്, ഡോ.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements