“സിനിമ എന്റെ അടുത്തേക്ക് വരികയായിരുന്നു; പ്രേക്ഷകരാണ് അച്ഛനെ സൂപ്പർ സ്റ്റാർ ആക്കിയത്, അവർ വിചാരിച്ചാൽ ഞാനും എന്നെങ്കിലും സൂപ്പർ താരമാകും”; മാധവ് സുരേഷ്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള”. സിനിമയിൽ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്റെ അച്ഛന്‍ അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഭരത്ചന്ദ്രനാണെന്നും അതിനു പിന്നില്‍ ചില വ്യക്തിപരമായ കാരണങ്ങളുണ്ടെന്നും പറയുകയാണ് മാധവ് സുരേഷ്. പ്രേക്ഷകരാണ് അച്ഛനെ സൂപ്പർ സ്റ്റാർ ആകിയതെന്നും അവർ വിചാരിച്ചാൽ താനും എന്നെങ്കിലും സൂപ്പർ താരമാകുമെന്നും മാധവ് പറഞ്ഞു. സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാധവ്.

Advertisements

വളരെ ഇമോഷണലും വ്യക്തിപരവുമായ കാരണങ്ങളാലാണ് എനിക്ക് ആ കഥാപാത്രത്തെ ഇഷ്ടം. കമ്മിഷണർ എന്ന സിനിമയേക്കാളേറെ ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലെ ഭരത്ചന്ദ്രനെ ആണ് ഇഷ്ടം. സിനിമയുടെ പ്രേക്ഷകരാണ് എന്റെ അച്ഛനെ ഒരു സൂപ്പർസ്റ്റാർ ആക്കിയത്. അവർ തീരുമാനിച്ചാൽ എന്നെങ്കിലും ഒരിക്കൽ ഞാൻ ഒരു സൂപ്പർ താരം ആയേക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു നടൻ ആകണം എന്ന് ഞാൻ സ്വപ്നം കണ്ടിട്ടൊന്നുമില്ല, പക്ഷേ സിനിമ എന്റെ അടുത്തേക്ക് വരികയായിരുന്നു, കാരണം സുരേഷ് ഗോപി എന്ന പിതാവിന്റെ മകൻ ആയതുകൊണ്ടാണ്. എന്നെ തേടി വരുന്ന ഒരു അവസരത്തെ ബഹുമാനിക്കണം എന്നുള്ളതുകൊണ്ടാണ് അഭിനയിച്ചത്– മാധവ് സുരേഷ് പറഞ്ഞു.

ജൂൺ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ഒരു കോർട്ട് റൂം ഡ്രാമ ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫാനീന്ദ്ര കുമാർ ആണ്.q

Hot Topics

Related Articles