കെ.എസ്.യു വനിതാ നേതാവിനെ കയ്യേറ്റം ചെയ്ത് എസ്.എഫ്.ഐ; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: ലോ കോളജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം. രാത്രി 8 മണിയോടെയാണ് സംഭവം. കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായ വനിതാ നേതാവിനെ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. സംഘര്‍ഷത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളെ പൊലീസ് ഇടപെട്ട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Advertisements

എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വൈകീട്ടോടെ തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് ഇന്ന് രാത്രിയോടെ നടന്ന സംഭവം. വനിതാ നേതാവിനെ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൂടാതെ മറ്റൊരു വിദ്യാര്‍ത്ഥിയെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാര്‍ത്ഥികളെ പൊലീസ് ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റിട്ടണ്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. പരാതി ലഭിച്ചയുടന്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. കോളജില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

Hot Topics

Related Articles