കെ എസ് യു മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റി വിദ്യാഹസ്തം പദ്ധതി നടത്തി

മരങ്ങാട്ടുപിള്ളി : കെ എസ് യു മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പൊതുവിദ്യാഭ്യാസ പിന്തുണ പരിപാടി വിദ്യാഹസ്തത്തിന്റെ ഭാഗമായി പാലയ്ക്കാട്ടുമല സെന്റ് മേരീസ്‌ എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ എസ് യു സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ് ഉദ്ഘാടനം ചെയ്തു. ആഷിൻ അനിൽ മേലേടം അധ്യക്ഷത വഹിച്ചു. മാർട്ടിൻ പന്നിക്കോട്ട്, ജെയ്ജിൻ കെ ജോജി, അഗസ്റ്റിൻ കൈമളേട്ട്, ജിതിൻ ജോർജ്, അരവിന്ദ് ശൈലജൻ, അഭിനവ്, ആലേഷ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles