കോട്ടയം : കോട്ടയം ചിങ്ങവനത്ത് കെഎസ്ആർടിസി ബസ് ബൈക്കിന് പിന്നിലിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കോട്ടയം ചിങ്ങവനം ഗോമതി കവലയ്ക്ക് സമീപം ആയിരുന്നു ഇന്ന് രാവിലെയോടെ ആണ് അപകടമുണ്ടായത്. അപകടത്തിൽ കോട്ടയം തിരുവാർപ്പ് സ്വദേശിയായ ശ്രീലേഖയ്ക്ക് ഗുരുതര പരിക്കുകളോടെ ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിനു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചതാണ് അപകടകരമായി നാട്ടുകാർ പറയുന്നത്. ബൈക്ക് ഓടിച്ച ശ്രീലേഖയുടെ ഭർത്താവ് രാജേഷ് റോഡിന്റെ മറ്റൊരു ഭാഗത്തേക്ക് തെറിച്ചുവീണു.
ശ്രീലേഖയുടെ അരക്ക് താഴെയായി ബസ് കയറി എന്നും ഇടിച്ച ശേഷം ശ്രീലേഖയെ അര മീറ്ററോളം വലിച്ചുകൊണ്ടു പോയതായും ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ അരയ്ക്ക് താഴെയായി ഗുരുതര പരിക്കേറ്റ വീട്ടമ്മയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തു. വീട്ടമ്മയായ ശ്രീലേഖയുടെ നില ഗുരുതരമായി തുടരുകയാണ്.സംഭവത്തിൽ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.