തലയാഴം:തലയാഴം പഞ്ചായത്തിലെ വികസനമുരടിപ്പിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ് തലയാഴം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വർഷംതോറും പ്രസിഡൻ്റു മാറുന്ന പഞ്ചായത്തിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങളും ഭരണസമിതി നടത്തുന്നില്ലെന്ന് എഐവൈഎഫ് നേതാക്കൾ ആരോപിച്ചു.സർക്കാർ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ മാരാംവീട്ടിൽ നിർമ്മിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ പണി പൂർത്തിയായി ഒന്നര മാസം കഴിഞ്ഞിട്ടും പഞ്ചായത്തിൻ്റെ അനാസ്ഥ മൂലം ഉദ്ഘാടനം ചെയ്യാനായില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ആശുപത്രി കെട്ടിടം ഇപ്പോൾ തെരുവ് നായ്ക്കളുടെ വാസകേന്ദ്രമായി മാറിയിരിക്കുകയാണ് കർഷകരും കർഷക തൊഴിലാളികളും തിങ്ങി പാർക്കുന്ന ഈ പഞ്ചായത്തിലെ ആയിരകണക്കിനു വരുന്ന നിർധനരുടെ ഏക ആശ്രയമായ ആശുപത്രിയുടെ പ്രവർത്തനം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ് സമരപരിപാടികൾ ആരംഭിക്കുമെന്ന് സിപിഐ വൈക്കം മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി പി. പ്രദീപ് പറഞ്ഞു.മേഖലാ പ്രസിഡൻറ് ജിതിൻ്റെ അധ്യക്ഷതയിൽ നടന്ന ധർണാ സമരം പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖലാ പ്രസിഡൻ്റ് സോണിഷ്, സോജിമോൻ,ഹരിമോൻ, പ്രഭൻ,സിപിഐ തലയാഴം നോർത്ത് ലോക്കൽ സെക്രട്ടറി കെ.എ. കാസ്ട്രോ, അജിമോൻതുടങ്ങിയവർ സംബന്ധിച്ചു.
തലയാഴം പഞ്ചായത്തിലെ വികസനമുരടിപ്പ് : എ ഐ വൈ എഫ് തലയാഴം നോർത്ത് മേഖലാ കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി : സി പി ഐവൈക്കം മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു
