കോട്ടയം: താലൂക്ക് ലൈബ്രറി കൗൺസിൽ വായനദിനം ചാന്നാനിക്കാട് സി എം എസ് എൽ പി സ്കൂളിൽ താലൂക്ക് വൈസ് പ്രസിഡണ്ട് കുരുവിള സി മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ജെയിംസ് ജോസഫ് അധ്യക്ഷത വഹിച്ചു. ആദ്യകാല ഗ്രന്ഥശാല പ്രവർത്തകൻ കുറിച്ചി സദൻ മുഖ്യ പ്രഭാഷണം നടത്തി. പ ള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി അനിൽ,സ്കൂൾ ഹെഡ്മിട്രസ് ഷീബ കെ സി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. സജീവ് സ്വാഗതവും ഭൂവനേ ശ്വരിയമ്മ നന്ദിയും പറഞ്ഞു. സ്കൂൾ കുട്ടികളുടെ പരിപാടികൾ നടന്നു.
Advertisements