വൈക്കം : അയ്യർകുളങ്ങര ഗവ യു പി സ്കൂളിൽ വായന വാരാചരണം പ്രശസ്ത സാഹിത്യകാരൻ രേണുകുമാർ ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകൻ സനീഷ് കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ലീഡർ ഇഷിത എം എസ് സ്വാഗതം ആശംസിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ് സതീഷ് വി രാജ് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ആറാം ക്ലാസ്സ് വിദ്യാർത്ഥിനി നിള രാജേഷ് ചടങ്ങിൽ നന്ദി അർപ്പിച്ചു. വായന ദിന പ്രതിജ്ഞ,പുസ്തക പ്രദർശനം, വായന ദിന പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. അവധിക്കാല വായന പ്രവർത്തങ്ങളിൽ പങ്കാളികളായ കുട്ടികൾക്ക് സമ്മാന വിതരണം നടത്തി. രചനാ മത്സരങ്ങൾ,പുസ്തക കൈമാറ്റം, പുസ്തകപരിചയം തുടങ്ങി വിവിധ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.
Advertisements