കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 20 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 20 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മോഹം,പാറാമറ്റം, പൊടിമറ്റം, അരീപറമ്പ് സ്കൂൾ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ നാഗപുരം, ആശ്രമം,മന്ദിരം ആശുപത്രി,മന്ദിരം ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ വളതൂക്ക്, കൊച്ചുവളതൂക്ക് , നൃത്തഭവൻ,പമ്പ് ഹൗസ്, ചെക്ക് ഡാം, കുളത്തുങ്കൽ, ചേരിമല, പൂഞ്ഞാർ ടൗൺ, വെട്ടിപറമ്പ്, പത്താം മൈൽ, തണ്ണിപ്പാറ, നെല്ലിക്കചൽ, ടെമ്പിൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എമറാൾഡ്, പുതുശ്ശേരി ടവർ , പന്ത്രണ്ടാംകുഴി , കാടമുറി, പാണുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള ഓവർബ്രിഡ്ജ് ( ഓയിൽ മിൽ), പട്ടത്തിമുക്ക്, കുഴിക്കരി
:റെയിൽവേ ബൈ പാസ്സ്. എന്നീ
ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ
വൈദുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പണിക്കമറ്റം, പാരഗൺ പടി,ഇടപ്പള്ളി കുറ്റിയക്കുന്ന്, കിഴക്കടത്ത് പടി പാടത്ത് ക്രഷർ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഐക്കരകുന്നു, ഐ ടി ഐ , ഡി ടി ആർ ,ഫെഡറൽ ബാങ്ക്, കരിസ് ഭവൻ ഔട്ട്‌ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വയലോരം, മംഗളാരം, പരിയാരംമംഗലം, വൊഡാഫോൺ, കാളവണ്ടി, സാംസ്‌കാരിക നിലയം, എൻ എസ് എസ്, കറുത്തേടം, മന്ദിരം, കിടങ്ങൂർ ടൌൺ, ട്രീറ്റ് മെന്റ് പ്ലാന്റ്, വാലെ പടി, കാവാലി പുഴ പമ്പ് എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles