വൈക്കം : ചുങ്കം ഗ്രാമീണ വായനശാലയുടെയും സഹകരണത്തോടെ മറവന്തുരുത്ത് ഗവ. യൂ പി സ്കൂളിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ച വായനാപക്ഷാചാരണത്തിന് തുടക്കം കുറിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം പ്രശസ്ത സാഹിത്യകാരിയും കമലാസുരയ്യ അവാർഡ് ജേതാവുമായ സുജാതാശിവൻ ഉത്ഘാടനം ചെയ്തു. വായനയിൽ നിന്നുള്ള അറിവിനൊപ്പം തിരിച്ചറിവിനും പ്രാധാന്യം നൽകണം എന്ന് ഉദ്ഘാടക പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വായനശാല പ്രസിഡന്റ് വി ടി പ്രതാപൻ പി എൻ അനുസ്മരണം നടത്തി. വാർഡ് മെമ്പർ സി സുരേഷ്‌കുമാർ, ടി എ ശശാങ്കൻ , ശ്രീകുമാർ, എം പി ടി എ പ്രതിനിധി സൗദ എന്നിവർ പങ്കെടുത്തു
സുജാതാശിവൻ, ഹൃദ്യ, എസ്തർ ബിനോയ് എന്നിവർ കവിതകൾ ആലപിച്ചു.പുസ്തക പ്രദർശനവും സ്കൂളിൽ ഒരുക്കിയിരുന്നു.
വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ നിരവധി പ്രോഗ്രാമുകൾ ആണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സ്കൂളിൽ സംഘടിപ്പിച്ചിട്ടുള്ളത്.
ചടങ്ങുകൾക്ക് പി ടി എ പ്രസിഡന്റ് അഡ്വ. പി ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സി പി പ്രമോദ് സ്വാഗതവും വായനശാല മുൻ സെക്രട്ടറി കെ പി ജോൺ നന്ദിയും പറഞ്ഞു.