അടൂർ : മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയും ഹൃദ്യ സ്റ്റുഡന്റസ് യുണിയനും ചേർന്ന് വായന ദിനം ആചരിച്ചു

അടൂർ : മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയും ഹൃദ്യ സ്റ്റുഡന്റസ് യുണിയനും ചേർന്ന് പി എൻ പണിക്കരുടെ
ചരമദിനമായ ജൂൺ 19 ന്  വായന ദിനാചരണം നടത്തി. പ്രിൻസിപ്പാൾ ഡോക്ടർ എൻ ശ്രീദേവി ഉദ്ഘാടനം ചെയ്തു. വായന ഈ കാലത്തു അതിന്റെ നൂതന സാധ്യതകൾ തേടുന്നുവെന്നും, പരമ്പരാകത വായനും ഡിജിറ്റൽ വായനയും ഒരുമിച്ചു കൊണ്ട് പോകാൻ നമ്മുക്ക് കഴിയണമെന്ന് പറഞ്ഞു.വൈസ് ചെയർമാൻ സാമൂവൽ എബ്രഹാം, മാനേജിങ് ഡയറക്ടർ ജോസഫ് എബ്രഹാം, അഡ്മിനിസ്ട്രേറ്റർ അജോ ജോൺ,ചീഫ് ലൈബ്രേറിയൻ പ്രസാദ്,പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. സവിത എന്നിവർ ആശംസകൾ അർപ്പിച്ചു. ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ലെ ലൈബ്രേറിയൻ ഡോ. ധന്യ പി *Reading beyond the books* (പുസ്തകങ്ങൾക്കപ്പുറം വായന ) എന്ന വിഷയത്തിൽ സംസാരിച്ചു. വിവര സാങ്കേതിക വിദ്യയുടെ ഈ കാലത്ത്, എ ഐ ടെക്നോളജിയും,
ഓൺലൈൻ വായനയും,മനുഷ്യ ലൈബ്രറിയും, ഹരിത ലൈബ്രറിയും എല്ലാം തന്നെ വായനക്കും അപ്പുറം ഒരു വിവരാത്മക കേന്ദ്രം ആയിട്ട് ലൈബ്രറിയെ മാറ്റുമെന്നു അദ്ദേഹം പറഞ്ഞു. ,, മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജെറിൻ, ഫർമക്കോളജി വകുപ്പ് മേധാവി ഡോ.നാരായണ റെഡ്‌ഡി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വിവിധ വകുപ്പുകളിലെ മേധാവിമാർ, മെഡിക്കൽ, നഴ്സിംഗ്, ഫാർമസി വിദ്യാർത്ഥികളും അധ്യാപക അനധ്യാപകരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles