ഓർമകളും വിശേഷങ്ങളും പങ്ക് വെച്ച് വീണ്ടും അവർ ഒത്തുകൂടി

ഈരാറ്റുപേട്ട : ഓർമകളും വിശേഷങ്ങളും പങ്ക് വെച്ച് മധുരമായ സ്മരണകളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളജ് 1981- 83 പ്രീഡിഗ്രി എച്ച് ബാച്ചിലെ പഴയ സഹപാഠികൾ ഒരിക്കൽ കൂടി ഒത്ത് കൂടി.മധുരിക്കും ഓർമ്മകളേ മലർമഞ്ചൽ കൊണ്ട് വരൂ..എന്ന ഗാനം ഉച്ചത്തിൽ ഏറ്റ്പാടി.പഴയ ക്ലാസ് റൂമിനെ ഓർമ്മിപ്പിച്ച് അദ്ധ്യാപകരായ പി. എം.മാത്യു,എഡ്‌സൽ ജോസഫ് എന്നിവർ ക്ലാസെടുത്തപ്പോൾ ‘ വിദ്യാർത്ഥികൾ നിശബ്ദരായി ‘.ഒത്ത് കൂടലിൻ്റെ ഓർമ്മക്കായി നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽഖാദർ കോളജ് ഗ്രൗണ്ടിൽ വൃക്ഷ തൈകൾ നട്ടു.

Advertisements

റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന സഹപാഠി സംഗമത്തിൻ്റെ മൂന്നാമത് വാർഷികവും വിവിധ കലാപരിപാടികളും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
സഹപാഠി ഗ്രൂപ്പ് ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.അരുവിത്തുറ പള്ളി മുൻ വികാരി ഫാ.അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.കോളജ് ബർസാർ ഫാ.ബിജു,വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി, പ്രഫ.പി. എം.മാത്യു, പ്രഫ.എഡ്സൽ ജോസഫ്,സഹപാഠി ഗ്രൂപ്പ് സെക്രട്ടറി ജോയി ജേക്കബ്,ബാബു പുറപ്പുന്താനം എന്നിവർ പ്രസംഗിച്ചു.ഡോക്ടറേറ്റ് നേടിയ ജോസ്‌ന ജെയിംസിനെ എം എൽ എ മെമൻ്റോ നൽകി ആദരിച്ചു.അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Hot Topics

Related Articles