വേമ്പനാട്ടുകായലിന്റെ ശുദ്ധീകരണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

കോട്ടയം: കുട്ടനാട് അപ്പർ കുട്ടനാട് മേഖലയുടെ പാരിസ്ഥിതിക- ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് വേമ്പനാട്ടുകായലിന്റെ ശുദ്ധീകരണം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് ജനകീയ പ്രക്ഷോഭം ആരംഭിക്കാൻ കോട്ടയം ജില്ല ജനറൽ ബോഡി സമ്മേളനം തീരുമാനിച്ചു.

Advertisements

വേമ്പനാട്ട് കായലിൽ ചെളിയും എക്കലും മാലിന്യങ്ങളും കുന്നുകൂടിയത് മൂലം ജലസംഭരണശേഷി പതിന്മടങ്ങ് കുറഞ്ഞുപോയത് മൂലം വെള്ളപ്പൊക്കവും കൃഷിനാശവും നിത്യസംഭവവുമായി മാറിയിരിക്കുകയാണ്. ഇതിൽ നിന്ന് രക്ഷനേടാൻ ഡോ. സ്വാമിനാഥൻ കമ്മീഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നടപ്പാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നാളിതുവരെ കഴിയാതെ വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതിന് ബദലായി സംസ്ഥാന സർക്കാർ കുട്ടനാട് പാക്കേജ് ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ചെങ്കിലും ഫണ്ട് വിനിയോഗിക്കാനോ തുടർനടപടി സ്വീകരിക്കാനോ തയ്യാറാകാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിന്റെ രൂക്ഷമായ സാഹചര്യങ്ങളിൽ നിന്നും രക്ഷനേടാനോ നെൽകൃഷി സംരക്ഷിക്കാനോ കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് വേണ്ടി സ്പെഷ്യൽ പ്രോജക്ട് പ്രഖ്യാപിക്കാനോ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.വേമ്പനാട് കായൽ ശുദ്ധീകരിക്കുന്നതോടൊപ്പം കരിയാർ, തോട്ടപ്പള്ളി ജലാശയങ്ങളും ഉൾനാടൻ തോടുകളും നീരൊഴുക്ക് വർദ്ധിപ്പിക്കുവാൻ കഴിയുന്ന വിധത്തിൽ നവീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനൊന്നും സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നിരവധി പാടശേഖര കമ്മറ്റികൾ നെൽകൃഷി ഉപേക്ഷിക്കുവാൻ നിർബന്ധിതമായിരിക്കുകയാണ് കാർഷിക മേഖലയെ സംരക്ഷിക്കുവാനും വേമ്പനാട് കായലിന്റെ ജലസംഭരണ ശേഷി വർദ്ധിപ്പിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ആണ് കേരള കോൺഗ്രസ് പാർട്ടി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി. വൈക്കം ബോട്ടുജെട്ടിക്ക് സമീപം വേമ്പനാട് കായലിന്റെ തീരത്ത് ജൂൺ 28ന് ശനിയാഴ്ച ആദ്യഘട്ട സമരപരിപാടിക്ക് നേതൃത്വം നൽകുന്നതിന് യോഗം തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ ജയ്സൺ ജോസഫ് ഒഴുകയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ജനറൽ അഡ്വ.ജോയ് എബ്രഹാം എക്സ് എംപി,ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി, വൈസ് ചെയർമാൻമാരായ വക്കച്ചൻ മറ്റത്തിൽ എക്സ് എം പി,കെ എഫ് വർഗീസ്, സീനിയർ സെക്രട്ടറി മാഞ്ഞൂർ മോഹൻകുമാർ സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ ഉന്നത അധികാര സമിതി അംഗങ്ങളായ അഡ്വ.പ്രിൻസ് ലൂക്കോസ് ,വി ജെ ലാലി ,സന്തോഷ് അഗസ്റ്റിൻ കാവുകാട്ട് ,അഡ്വ. ചെറിയാൻ ചാക്കോ , പ്രൊഫ. മേഴ്സി ജോൺ മൂലക്കാട്ട്, സി വി തോമസുകുട്ടി, പോൾസൺ ജോസഫ്, ജോർജ് പുളിങ്കാട് ,ബിനു ചെങ്ങളം, സാബു ഒഴുങ്ങാലി, സാബു പ്ലാത്തോട്ടം,ജോയി ചെട്ടിശ്ശേരി,അഡ്വ. പി സി മാത്യു, അജിത് മുതിരമല ജെയിംസ് മാത്യു, ആന്റണി തുപ്പലഞ്ഞി, എബി പൊന്നാട്ട്, ജോർജുകുട്ടി മാപ്പിളശ്ശേരി, പ്രൊഫ സി കെ ജയിംസ് ,പി സി പൈലോ ,സാബു പീടിയേക്കൽ ആർ ശശിധരൻ നായർ, ജോസഫ് തോമസ്, ഷൈജി ഓട്ടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

അഡ്വ ജയ്സൺ ജോസഫ്
കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ്
9447409581

Hot Topics

Related Articles