പിന്‍ദ്വാരത്തില്‍ കൂടി കംപ്രസ്സര്‍ ഉപയോഗിച്ച്‌ കാറ്റടിച്ചു : ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ നില ഗുരുതരം: രണ്ട് പേർ അറസ്റ്റിൽ

കൊച്ചി : പിന്‍ദ്വാരത്തില്‍ കൂടി കംപ്രസ്സര്‍ ഉപയോഗിച്ച്‌ കാറ്റടിച്ചതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ നില ഗുരുതരം. ഒഡിഷാ കണ്ടമാല്‍ സ്വദേശിയെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

Advertisements

സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ (40), ബയാഗ് സിങ് (19) എന്നിവരെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പംപടി കോട്ടച്ചിറയിലുള്ള സ്വകാര്യ വ്യക്തിയുടെ പ്ലൈവുഡ് കമ്ബനിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതികളും ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവും ഈ കമ്ബനിയിലെ തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് കംപ്രസ്സര്‍ ഉപയോഗിച്ച്‌ ഇവര്‍ പരസ്പരം ദേഹത്ത് പൊടി കളയുന്നതിനിടയില്‍ യുവാവിന്റെ പിന്‍ഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറി. അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവാവിന്റെ കുടലിന് മുറിവേറ്റിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. പെരുമ്ബാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles