അയണ്‍ ഡോം പരാജയപ്പെടുകയാണോ ; വിള്ളൽ വീണതായുള്ള വിമർശനത്തിന് മറുപടി ഇങ്ങനെ

ടെൽഅവിവ്: ഇറാനുമായുള്ള സംഘർഷത്തില്‍ ഇസ്രയേലിന്‍റെ വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം പരാജയപ്പെടുകയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഹൈഫയിലെയും ടെല്‍ അവീവിലെയും സൈനിക കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ട് ഇറാൻ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി. ഇസ്രായേലിന്റെ സുരക്ഷാ കവചത്തില്‍ വിള്ളല്‍ വീഴുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

Advertisements

എന്നാല്‍ ഇസ്രായേല്‍ പ്രതിരോധ, സുരക്ഷാ ഫോറത്തിന്റെ (IDSF) ചെയർമാനായ വിരമിച്ച ബ്രിഗേഡിയർ ജനറല്‍ അമീർ അവിവി എൻഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇസ്രയേലിന് സുരക്ഷ ഒരുക്കുന്നത് അയണ്‍ ഡോം മാത്രമല്ല എന്നാണ്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ കൂടുതലും ആരോ 3 വഴിയാണ് തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം 90 ശതമാനത്തിലധികം വിജയമാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നിരുന്നാലും ഒരു സംവിധാനവും പൂർണമായും കുറ്റമറ്റതല്ലെന്ന് ബ്രിഗേഡിയർ ജനറല്‍ അമീർ അവിവി മുന്നറിയിപ്പ് നല്‍കി. 100 ശതമാനം എത്താൻ പ്രയാസമാണ്. മിസൈല്‍ കടന്നുപോകുമ്ബോള്‍, ഇസ്രയേലിന്റെ പ്രതിരോധവും പ്രവർത്തിക്കുന്നു. അത്തരം സന്ദർഭങ്ങളില്‍ ബങ്കറുകള്‍ ഉപയോഗിക്കാൻ അദ്ദേഹം സാധാരണ ജനങ്ങളോട് നിർദേശിച്ചു. അയണ്‍ ഡോം ഇപ്പോഴും ആശ്രയിക്കാവുന്നതാണോ എന്ന ചോദ്യത്തിന് വിശാലമായ വ്യോമ പ്രതിരോധ ശൃംഖലയ്‌ക്കൊപ്പം ഈ സംവിധാനവും വിശ്വസനീയമാണെന്ന് അമീർ അവിവി അവകാശപ്പെട്ടു. ഭീഷണികളെ നേരിടാൻ ഒരൊറ്റ സംവിധാനമല്ല, ബഹുമുഖ തന്ത്രമാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാനാണ് ഇറാൻ ലക്ഷ്യമിട്ടത്. പക്ഷേ ആ വേഗത നിലനിർത്തുന്നതില്‍ ഇറാൻ പരാജയപ്പെട്ടു. ഇസ്രായേലി ആക്രമണങ്ങള്‍ ഇറാന്റെ 40 ശതമാനത്തിലധികം ലോഞ്ചറുകള്‍ നശിപ്പിച്ചു. ഇത് ആക്രമണം തുടരാനുള്ള ഇറാന്‍റെ കഴിവിനെ സാരമായി ബാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

Hot Topics

Related Articles