ഏറ്റുമാനൂർ :ഏറ്റുമാനൂർ മംഗളം കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ അന്താരാഷ്ട്ര യോഗദിനാചാരണവും യോഗപരിശീലനവും നടത്തി. കോളേജിലെ എൻസിസി,എൻ എസ് എസ് യൂണിറ്റുകൾ ഹാർട്ട്‌ഫുൾനെസ് ഏറ്റുമാനൂരുമായി ചേർന്നാണ് പരുപാടി സംഘടിപ്പിച്ചത്.ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ലൗലി ജോർജ് ചടങ് ഉത്ഘാടനം ചെയ്തു.മംഗളം എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.അരുൺ ജോസ് ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു.





“നമ്മുടെ പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. Yoga കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്.“ഒരു ഭൂമി ഒരു ആരോഗ്യം “ എന്നതാണ് ഇത്തവണത്തെ യോഗദിനത്തിന്റെ ആശയം. നമ്മൾ ആരോഗ്യമുള്ളവരായി വളരുന്നതിലൂടെ സമൂഹവും ഭൂമിയും ആരോഗ്യമുള്ളവരാകും ”ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.യോഗ ട്രൈനെർമാരായ എൻ ബി ബിന്ദു , നാരായണൻ നമ്പൂതിരി എന്നിവർ യോഗ ക്ലാസുകൾ കൈമാര്യം ചെയ്തു.എൻസിസി ഓഫീസർ ലെഫ്റ്റനന്റ്.അഭിജിത് കുമാർ എ.എൻ, എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ അഖിൽ മോസസ്,ഡോ.രാധാകൃഷ്ണൻ, ഫസീല എം ബി എന്നിവർ സംസാരിച്ചു.നൂറ്റിഅമ്പത്തോളം എൻസിസി എൻഎസ്എസ് കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു.