കേരള കർഷക സംഘം ഉഴവുർ മേഖല സമ്മേളനം സമാപിച്ചു

ഉഴവുർ: കേരള കർഷക സംഘം ഉഴവുർ മേഖല സമ്മേളനം നടത്തപ്പെട്ടു. മേഖല പ്രസിഡന്റ് എബ്രാഹം സിറിയക്ക് അദ്ധ്യക്ഷത വഹിച്ചു, കർഷക സംഘം മുതിർന്ന അംഗം പി.എൻ രാമകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം സതി ഗോപിദാസ് സമ്മേളനം ഉദ്ഘാടനംചെയ്തു. സതീഷ്കുമാർ കെ.എൻ അനുശോചന പ്രമേയവും അനിൽ റ്റി. എൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

Advertisements

മേഖല സെക്രട്ടറി പിയൂസ് മാത്യു റിപ്പോർട്ടും ഏരിയാ സെക്രട്ടറി വി.ജി വിജയകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഷെറി മാത്യൂ, സജിമോൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. പുതിയ മേഖല കമ്മിറ്റി ഭാരവാഹികൾ സതീഷ് കുമാർ കെ.എൻ (പ്രസിഡന്റ്), ലത കെ.എസ്,പി.എൻ രാമകൃഷ്ണൻ, സുകുമാരൻ ടി.എ ( വൈസ് പ്രസിഡണ്ടമാർ), പിയൂസ് മാത്യു (സെക്രട്ടറി), രമ്യ എം.ആർ,അനീൽ ടി.എൻ, പ്രശാന്ത് എം.ആർ (ജോയിന്റ് സെക്രട്ടറിമാർ), ഖജാൻജി എബ്രാഹം സിറിയക്ക് ഉൾപ്പെടുന്ന 18 അംഗ മേഖലകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

Hot Topics

Related Articles