ഹരിപ്പാട് നിന്ന് 3.24 കോടി രൂപ പാഴ്സല്‍ ലോറിയിൽ നിന്ന് കവർന്നു : പഴനിയിൽ എത്തി അടിച്ച് പൊളിച്ചു : തമിഴ്നാട് സ്വദേശികളായ പ്രതികൾ പിടിയിൽ

ഹരിപ്പാട് : ദേശീയപാതയില്‍ രാമപുരം ചേപ്പാട് വച്ചു പാഴ്സല്‍ വാഹനം തടഞ്ഞ് മൂന്ന് കോടി 24 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.തിരുപ്പൂര്‍ സ്വദേശികളായ തിരുകുമാര്‍ (37), ചന്ദ്രബോസ് (32) എന്നിവരെ അവിടെയെത്തിയാണ് പിടികൂടിയത്. കവര്‍ച്ച ആസൂത്രണം ചെയ്ത സതീഷ്, ദുരൈ അരസ് എന്നിവര്‍ ഉള്‍പ്പടെ ഏഴ് പേര്‍ ഒളിവിലാണ്. ഇവരെ കസ്റ്റഡിയിലെടുത്താലേ ലോറിയില്‍ പണമുണ്ടെന്ന് അറിഞ്ഞത് എങ്ങനെയെന്ന് വ്യക്തമാവൂ. പിടിയിലായ തിരുകുമാറാണ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ റെഡിയാക്കി കൊടുത്തത്. ചന്ദ്രബോസ് കവര്‍ച്ച സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്. ഇരുവരെയും ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊല്ലത്തെ അപ്പാസ് പാട്ടീല്‍ എന്നയാള്‍ക്ക് കോയമ്ബത്തൂരിലുള്ള ബന്ധു, നമ്ബര്‍ വണ്‍ എന്ന പാഴ്സല്‍ സര്‍വീസിന്റെ ലോറിയില്‍ കൊടുത്തുവിട്ട പണമാണ് 13ന് രാവിലെ 4.30ന് കവര്‍ന്നത്.

Advertisements

സ്‌കോര്‍പ്പിയോയിലും ഇന്നവോയിലുമായി എത്തിയ എട്ടംഗ സംഘമാണ് ലോറി തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നത്. തുടര്‍ന്ന് തിരുപ്പൂരിലേക്ക് കടന്നു. സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കള്‍ വന്ന വാഹനത്തിന്റെ നമ്ബര്‍ കിട്ടിയെങ്കിലും ഇവര്‍ തമിഴ്നാട്ടിലെത്തിയ ഉടന്‍ നമ്ബര്‍ മാറ്റി. കായംകുളം ഡിവൈ.എസ്.പി എന്‍.ബാബുക്കുട്ടന്‍, സി.ഐ. ജെ.നിസാമുദ്ദീന്‍, എസ്.ഐ ബ്രജിത്ത് ലാല്‍, നിഷാദ്, അഖില്‍, ഇയാസ്, മണിക്കൂട്ടന്‍, ഷാനവാസ്, ദീപക്, ഷാജഹാന്‍, സിദ്ദിഖ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷ്ടാക്കളെല്ലാം തിരുപ്പൂര്‍, കുംഭകോണം, തിരുവള്ളുര്‍ പ്രദേശങ്ങളിലുള്ളവരാണ്. കോയമ്ബത്തൂരില്‍ വച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇതില്‍ ഉള്‍പ്പെട്ട ദുരൈ അരസ് ഒരു ദേശീയപാര്‍ട്ടിയുടെ പോഷക സംഘടന നേതാവാണ്. കുംഭകോണത്ത് തുണി വ്യവസായവുമുണ്ട്. ഇവരെല്ലാം സമാനമായ കേസുകളിലെ പ്രതികളാണ്. കവര്‍ച്ച ചെയ്തതില്‍ അഞ്ച് ലക്ഷം രൂപ തിരുകുമാറിനും ചന്ദ്രബോസിനും നല്‍കി. ഇതില്‍ ഒന്നര ലക്ഷത്തോളം ഇവര്‍ പളനിക്ഷേത്രത്തില്‍ ചെലവഴിച്ചതായും പൊലീസ് പറഞ്ഞു.

Hot Topics

Related Articles