‘ക്രീയേറ്റീവായി’ സെന്‍റ് ജോർജ്ജസ് ജി.വി.എച്ച്.എസ്.എസ് പുതുപ്പള്ളി

പുതുപ്പള്ളി : പൊതുവിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി (5,6,7)ക്ലാസുകളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ ക്രിയാത്മകമാക്കുന്നത് ലക്ഷ്യം വച്ചുള്ള ‘ക്രീയേറ്റീവ് കോർണർ’ പ്രോഗ്രാമിന് പുതുപ്പള്ളി സെന്‍റ്. ജോർജ്ജസ്. ജി.വി.എച്ച്.എസ്.എസ്സിൽ തുടക്കമായി. കുട്ടികളിൽ ശരിയായ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നിൽക്കേണ്ടതില്ലെന്ന ബോധ്യവും കുട്ടികളിൽ സൃഷ്ടിക്കുവാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. പാഠപുസ്തകത്തിലെ ആശയങ്ങളെ ജീവിതവുമായും, തൊഴിലുമായും ചേർത്ത് ചിന്തിക്കാൻ കുട്ടികൾക്ക് ഇത് അവസരമൊരുക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഏകദിന ശിൽപശാലയും നടത്തി.യോഗത്തിൽ സജൻ.എസ്.നായർ(ബി പി സി – ബി ആർ സി കോട്ടയം ഈസ്റ്റ്‌ )പദ്ധതി വിശദീകരണം നടത്തി.

Advertisements

സുധൻ സി.എസ്(വാർഡ് മെമ്പർ),ശ്രീല അനിൽ(ഹെഡ്‌മിസ്ട്രസ്),കെ.രാജേഷ് കുമാർ(പി.റ്റി.എ പ്രസിഡന്‍റ്), രാജേഷ് ജോസഫ് (സീനിയർ അസിസ്റ്റൻറ്) ഹേന ( ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ) , എന്നിവർ സംസാരിച്ചു. ടീച്ചർ കോർഡിനേറ്റർ സുജിത സി.ആർ പരിപാടികൾക്ക് നേതൃത്വം നൽകി.‌ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Hot Topics

Related Articles