കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 24 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 24 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാങ്കാല , പുലിക്കോട്ടുപ്പടി , മഴവിൽ , തൊടി ഗാർഡൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും മാറാട്ടുക്കുളം , പ്ലാന്തോട്ടം , ആശാരിമുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂതിരി, മുറിയാങ്കൽ, പുതുക്കുളം,വയലിൽപ്പടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന താളിക്കല്ല്, എളപ്പാനി, ചേന്നാമറ്റം, തൈക്കുട്ടം, കൊണ്ടോടി, മെത്രാൻ ചേരി, വലിയ കല്ലുങ്കൽ, എട്ടു പറ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ഇല്ലിമറ്റം , കല്ലേപ്പുറം എന്നീ ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ പനചിപ്പാറ, ജി കെ, വാഴെമിൽ, പൂഞ്ഞാർ ടൗൺ, വെട്ടിപറമ്പ്, പത്താം മൈൽ, തണ്ണിപ്പാറ, നെല്ലിക്കചൽ, ടെമ്പിൾ എന്നീ Tramsformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡെലിഷ്യാ, പുത്തൻ ചന്ത, ഇരുപതിൽ ചിറ , കൈതയിൽ കുരിശ്, മാളികക്കടവ് – 1 എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചകിരി ,കാവിൽത്താഴെ, ആശാഭവൻ , കാറ്റാടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും, കൂടാതെ കനകക്കുന്ന് ,ബഥനി ,എ.വി .എച്ച്.എസ്, ഹോമിയോ റിസേർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലക്കോട്ടു പടി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ മേലുകാവ് കോലാനി, ഇരുമാപ്ര എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽവരുന്ന കുട്ടിയാനി, കത്തീഡ്രൽ ,കടപ്പാട്ടൂർ കരയോഗം, മുരിക്കും പുഴ, കരിപ്പത്തികണ്ടം, പാലം പുരയിടം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles