അഹമ്മദാബാദ് വിമാന അപകടം : രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തിരുവല്ല :
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11 ന് എത്തിക്കും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് 2.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം 4.30 ന് വീട്ടുവളപ്പില്‍ നടക്കും. അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്.

Advertisements

Hot Topics

Related Articles