മാനവിക മൂല്യങ്ങൾ കൈവിടാതെ ഉന്നത വിജയം നേടണം : കെ സി ജോസഫ്

മരങ്ങാട്ടുപിള്ളി : ഉന്നത വിജയം നേടുമ്പോഴും മാനവിക മൂല്യങ്ങൾ കൈവിടാതെ സൂക്ഷിക്കാൻ യുവതലമുറ ശ്രദ്ധിക്കണമെന്ന് മുൻമന്ത്രി കെ സി ജോസഫ്. ലോകം വിജയികളുടേത് മാത്രമാണെന്നും ഏതു വിധേനയും വിജയിച്ചാൽ മാത്രം മതിയെന്നും ഒരു തെറ്റിദ്ധാരണ ഇന്ന് സമൂഹത്തിൽ വ്യാപകമാകുന്നുണ്ട്. വിജയങ്ങൾ എത്തിപ്പിടിക്കുന്നതോടൊപ്പം മാനവികമൂല്യങ്ങൾ കൈവിടാതെ സൂക്ഷിക്കുക കൂടി അനിവാര്യമാണ്. വിജയങ്ങളിൽ മതിമറക്കാതിരിക്കാനും വിജയങ്ങൾക്ക് വേണ്ടി കുത്സിത മാർഗ്ഗങ്ങൾ സ്വീകരിക്കാതിരിക്കാനും യുവാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisements

കലാകായിക ശാസ്ത്ര മേഖലകളിലും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിലും മികവ് തെളിയിച്ച യുവാക്കളെ ആദരിക്കുന്നതിനായി കെഎസ്‌യു യൂത്ത് കോൺഗ്രസ് മരങ്ങാട്ടുപള്ളി മണ്ഡലം കമ്മിറ്റികൾ നടത്തിയ പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 94 യുവപ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. കെ എസ് യു മണ്ഡലം പ്രസിഡണ്ട് ആക്ഷൻ അനിൽ മേലേടം അധ്യക്ഷത വഹിച്ചു. അഡ്വ ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നിർവഹിച്ചു. സുനു ജോർജ്, അഡ്വ ജോർജ് പയസ്, മാർട്ടിൻ പന്നിക്കോട്ട്, ആൻസമ്മ സാബു, KSU ജില്ലാ പ്രസിഡന്റ്‌ കെ എൻ നൈസാം, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ കെ കൃഷ്ണകുമാർ, അനൂപ് വി, ജിതിൻ ജോർജ്, സാബു തെങ്ങുംപള്ളി അഗസ്റ്റിൻ കൈമളേട്ട്, ഉല്ലാസ് വി. കെ, നവീൻ മാർട്ടിൻ ആൽബിൻ പി ഫ്രാൻസിസ്, നൈസ് മാർട്ടിൻ എന്നിവർ പ്രസംഗിച്ചു

Hot Topics

Related Articles