കോട്ടയം വാഴൂർ പുളിക്കൽകവല പ്ലാക്കൽകുന്നിൽ മഴയിലും കാറ്റിലും വൻ നാശ നഷ്ടം ; ശക്തമായ കാറ്റിൽ മരം കടപുഴകി വീണു : രണ്ട് പോസ്റ്റുകൾ പൂർണ്ണമായും തകർന്നു

കോട്ടയം : കോട്ടയം വാഴൂർ പുളിക്കൽകവല പ്ലാക്കൽകുന്നിൽ മഴയിലും കാറ്റിലും വൻ നാശ നഷ്ടം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടി ആയിരുന്നു അതിശക്തമായ കാറ്റ് പ്രദേശത്ത് ആഞ്ഞടിച്ചത്.വാഴൂർ പുളിക്കൽകവല പ്ലാക്കൽകുന്ന് പ്രദേശത്ത് ശക്തമായ കാറ്റിൽ റോഡിനോട് ചേർന്ന് നിന്നിരുന്ന മരം കടപുഴകി ഇലക്ട്രിക്ക് പോസ്റ്റുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.വീഴ്ചയിൽ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ പൂർണ്ണമായും തകർന്നു. ഈ സമയം റോഡിൽ ആരും ഉണ്ടാവാതെ ഇരുന്നത് വൻ ദുരന്തമാണ് ഒഴിവായത്. പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. മരം റോഡിലേക്ക് വീണത് കാരണം മണിക്കൂറുകളോളം പ്ലാക്കൽകുന്നു പോൾ മെമ്മോറിയൽ റോഡ് ഗതാഗതം സ്തംഭിച്ചു.

Advertisements

തുടർന്ന് വിവരം നാട്ടുകാർ കെഎസ്ഇബി ഓഫീസിൽ വിളിച്ചു പറയാൻ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ല എന്നും നാട്ടുകാർ ആരോപിച്ചു. ഇലക്ട്രിക് പോസ്റ്റുകളോടൊപ്പം തന്നെ പല കേബിൾ കണക്ഷനുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് സമീപപ്രദേശങ്ങളിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. വിവരമറിയിച്ചതിനെ തുടർന്ന് ടെലിഫോൺ, കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി

Hot Topics

Related Articles