പാമ്പാടി : ബിനോയിയുടെ സത്യസന്ധതക്ക് പാമ്പാടി പോലീസിന്റെ അനുമോദനം. വാകത്താനം നാലുന്നാക്കൽ, കുരിക്കാട്ടുപറമ്പ് വീട്ടിൽ ജോൺ ചാക്കോ മകൻ ബിനോയ് ജോൺ (40) ആണ് പാമ്പാടി പോലീസിന്റെ അനുമോദനത്തിന് പാത്രമായത്.
മീനടം ഭാഗത്ത് നിന്നും ഏതോ വാഹനത്തിൽ നിന്നും നഷ്ടപ്പെട്ട 6 ലക്ഷം രൂപ റോഡിൽ നിന്നും ലഭിച്ച ടൈൽ പണി തൊഴിലാളിയായ ബിനോയ് ജോൺ ജൂൺ 21 ന് ഈ തുക പാമ്പാടി സ്റ്റേഷനിൽ ഏൽപ്പിച്ചു. തുകയുടെ അവകാശിയായ റെജിമോൻ (വാകത്താനം) സ്റ്റേഷനിൽ എത്തി നഷ്ടപ്പെട്ട തുകയുടെ വിശദാംശങ്ങൾ പറയുകയും പോലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജാരാക്കുകയും ചെയ്തതിൻ പ്രകാരം ,പാമ്പാടി പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ റിച്ചാർഡ് വർഗ്ഗീസ്സ്, എസ് ഐ ഉദയകുമാർ, സാമൂഹിക പ്രവർത്തകർ, തുക ലഭിച്ച ബിനോയ് ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ പണം അവകാശിയായ റെജിമോന് കൈമാറുകയും ചെയ്തു. തനിക്ക് കടബാധ്യത ഉണ്ടായിട്ടും ഈ പണം പോലീസ് സ്റ്റേഷനിൽ കൈമാറി സത്യസന്ധത കാണിച്ച ബിനോയ് ജോണിന് പ്രശംസ പത്രം കൊടുത്ത് പാമ്പാടി പോലീസ് ആദരിച്ചു.
വഴിയിൽ നഷ്ടമായ പണം കണ്ട് മഞ്ഞളിച്ചില്ല : ബിനോയിയുടെ സത്യസന്ധതയിൽ ഉടമയ്ക്ക് പണം തിരികെ : സത്യസന്ധതയ്ക്ക് അഭിന്ദനവുമായി പാമ്പാടി പൊലീസ്

Advertisements