കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 25 ബുധനാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കോലാനി, കോലാനിത്തോട്ടം, വാളകം, മോസ്‌കൊ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ എട്ടു മുതൽ അഞ്ചു വരെയും ലൈൻ മെയിന്റനൻസ് ഉള്ളതിനാൽ തലപ്പലം, തലപ്പലം സ്‌കൂൾ, ഓലായം എന്നീ പ്രദേശങ്ങളിൽ 9.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള തട്ടാൻകടവ് , ബി.എസ്.എൻ.എൽ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന തെക്കനാട്ട് മിൽ, നരി വേലി പള്ളി, കല്ലിട്ടനട, പാറേ വളവ്, ചപ്പാത്ത് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാളികക്കടവ് – 2, സ്ലീബ ചർച്ച്, കപ്യാരുകവല്ല, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചുകുന്ന് ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഡോൾ സിറ്റി ട്രാൻസ്‌ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൂമ്പാടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി , നാൽക്കവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽവരുന്ന കുട്ടിയാനി, കത്തീഡ്രൽ ,കടപ്പാട്ടൂർ കരയോഗം, മുരിക്കും പുഴ, കരിപ്പത്തികണ്ടം, പാലം പുരയിടം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.