കൊച്ചി: വിവാദങ്ങൾക്കിടെ ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ നിർമാതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ. പേരുമാറ്റം നിർദേശിച്ചതിന്റെ കാരണം സെൻസർ ബോർഡ് വ്യക്തമാക്കണമെന്ന് ആവശ്യം. നാളെ മുംബൈയിൽ ചേരുന്ന റിവ്യൂ കമ്മിറ്റി ചിത്രം കാണും. ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിലെ സെൻസർ ബോർഡ് ഇടപെടലിൽ വ്യക്തത തേടി നിർമാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
പേരുമാറ്റം നിർദേശിച്ചത് എന്ത് കാരണത്താലാണ് എന്നതിൽ സെൻസർ ബോർഡ് വ്യക്തത വരുത്തണമെന്നാണ് ആവശ്യം. നിലവിൽ പേരുമാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നുമാണ് സിനിമാ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുംബൈയിൽ ചേരുന്ന റിവ്യൂ കമ്മിറ്റി ചിത്രം കാണും. ശേഷം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.