കോട്ടയം ചുങ്കത്ത് കാട് മൂടി ട്രാൻസ്‌ഫോമറുകൾ; അപകട ഭീഷണി ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യം

കോട്ടയം: ചുങ്കത്ത് ട്രാൻസ്‌ഫോമർ കാട് മൂടി അപകട ഭീതി ഉയരുന്നു. ചുങ്കം പനയക്കഴുപ്പ് പ്രദേശത്താണ് ഇത്തരത്തിൽ ട്രാൻസ്‌ഫോമർ കാട് മൂടിയിരിക്കുന്നത്. അപകടകരമായി ട്രാൻസ്‌ഫോമർ കാട് മൂടിയത് വൈദ്യുതി വിതരണത്തെ അടക്കം ബാധിക്കുമെന്ന് പരാതിയുണ്ട്. ഇത് കൂടാതെയാണ് പ്രദേശത്ത് അപകട ഭീതിയും ഉയർത്തുന്നത്. കോട്ടയം ചുങ്കം പനയുഴപ്പ് പ്രദേശത്ത് ഉള്ള 100 കെവി അ ട്രാൻസ്‌ഫോമറാണ് ഇത്തരത്തിൽ കാട് മൂടി കിടക്കുന്നത്. കോട്ടയം ഇല്ക്ടിക്കൽ സെക്ഷനു കീഴിൽ ഉള്ള ബേക്കർ ഫീഡറിൽ നിന്ന് ഉള്ള വൈദ്യുതി പ്രവഹിക്കുന്ന ട്രാൻസ്‌ഫോറമറാണ് ഇത്. മുണ്ടാറിന് കരയിൽ മുനിസിപ്പൽ റോഡിനരികിൽ,ഒരു മഴ പെയ്താൽ വഴി പുഴയാകുന്ന സ്ഥലത്ത് നുറുകണക്കിന് ഉള്ള വീടുകളിലെ താമസക്കാർക്ക് ഭീഷണിയായി വള്ളികൾ പടർന്നു കയറിയ ഈ ട്രാൻസ്‌ഫോമർ നിൽക്കുന്നു. അടിയന്തിരമായി ഈ വള്ളിപടർപ്പുകൾ വെട്ടിമാറ്റാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Advertisements

Hot Topics

Related Articles