കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണം: പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി

കോട്ടയം: കോട്ടയം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണമെന്നും നഗരത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നഗതാഗത്താകുരുക്കിന് കാരണം ഇത് നടപ്പാക്കിയവരുടെ അജ്ഞതയാണെന്നും പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി ആരോപിച്ചു. കോട്ടയം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഷങ്ങൾക്കുമുൻപ്, സ്റ്റാൻഡിൽ അപകടമരണങ്ങൾ സംഭവിക്കുകയും, ഗതാഗതം താറുമാറാവുകയും ചെയ്ത അവസരത്തിൽ, ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ആർ റ്റി എ ബോർഡ് നിലവിലുള്ള ഉണ്ടായിരുന്ന സംവിധാനം നടപ്പിലാക്കിയത്.

Advertisements

ചേർത്തല കുമരകം ഭാഗത്തു നിന്നും വരുന്ന ബസുകൾ ബേക്കർ ജംഗഷനിൽ നിന്നും മാറ്റി ശാസ്ത്രി റോഡിൽ ആളിറക്കി, നാഗമ്പടത്ത് എത്തുകയാണ്.ഇതുമൂലം കുമരകം ചേർത്തല ഭാഗത്ത് നിന്ന് വരുന്ന രോഗികളും വിദ്യാർഥികളും ഉൾപ്പെടെയുള്ള യാത്രികർക്ക് വളരെയധികം ബുദ്ധിമുട്ടുകളും നേരിടുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
എത്രയും വേഗം ഗതാഗത പരിഷ്കാരം പിൻവലിച്ചു, ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്രക്കാർക്കും തൊഴിലാളികൾക്കും, മറ്റുള്ളവർക്കും, ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ സി സത്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, റോണി ജോസഫ്, ജോസഫ് ജേക്കബ്, ആൽവിൻ ജോസ്, എബിൻ സി രാജു, ടി സി തോമസ്, എസി സാബു, ചാക്കോച്ചൻ ജോസ്, സാജു മൈക്കിൾ, തോമസ് മൈലാടി, ജോണി ആഗസ്റ്റിൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles