പനച്ചിക്കാട് : കനത്ത കാറ്റിലും മഴയിലും മരം വീണു വീടിനു നാശം. പനച്ചിക്കാട് പഞ്ചായത്തിലെ പാത്താമുട്ടം മാളിക കരോട്ട് പരേതനായ ജോസിന്റെ വീടിനാണു നാശം നേരിട്ടത്. കാറ്റിൽ മരം പിഴുതു വീഴുകയായിരുന്നു. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമിട്ട വീടിനു മുകളിലാണു വീണത്. രാജുവിന്റെ 85 വയസ്സ് പ്രായം വരുന്ന മാതാവും ഭാര്യയും മനോദൗർബല്യമുള്ള മകനുമുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. വീടിന്റെ മേൽക്കൂര തകർന്നു. മരം മുറിച്ചു നീക്കുമ്പോൾ ബാക്കി കൂടി താഴെ വീഴുമോയെന്ന ആശങ്കയിലാണു കുടുംബം. സമീപവാസി പനമൂട്ടിൽ തമ്പിയുടെതാണ് മറിഞ്ഞുവീണ മരം ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
Advertisements