ഏറ്റുമാനൂർ : കോട്ടയം ഏറ്റുമാനൂർ തെള്ളകം അടിച്ചിറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.കോട്ടയം എം.സി റോഡിൽ അടിച്ചിറയ്ക്കും തെള്ളകത്തിനുമിടയിൽ ബുധനാഴ്ച രാവിലെ 12 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്.ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറും, കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ആക്ടീവ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ തെറിച്ച് കാറിന്റെ ചില്ലിന് മീതെ തലയിടിച്ച് വീണതിനു ശേഷം റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന്റെ കാൽ ഒടിഞ്ഞു.ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ എൽ എസ് ജി ഡി ആവശ്യങ്ങൾക്ക് വേണ്ടി ഓടുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിനുള്ളിൽ ബ്ലോക്ക് ജീവനക്കാരി ഉണ്ടായിരുന്നു. ഇവർക്ക് മൂക്കിനും, ചുണ്ടിനും പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരി സുബിതയ്ക്കാണ് പരിക്കേറ്റത്. ഡ്രൈവർക്ക് പരിക്കില്ല. അപകടത്തിൽ കാറിന്റെ മുൻവശവും, ആക്ടീവ സ്കൂട്ടർ പൂർണ്ണമായും തകർന്നു. ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.