കോട്ടയം : കോട്ടയം മുട്ടമ്പലം പോലീസ് കോട്ടേഴ്സിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. കോട്ടയം കളക്ടറേറ്റിന് സമീപം മുട്ടമ്പലം പോലീസ് കോട്ടേഴ്സിൽ കെ മിനിമോളുടെ കോട്ടേഴ്സിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. ഈ സമയം വീടിന്റെ സിറ്റൗട്ടിൽ ആളുകൾ ഉണ്ടാവാതിരുന്നത് കാരണം വലിയ അപകടമാണ് ഒഴിവായത്. മുമ്പും സമാനമായ രീതിയിൽ ഈ പ്രദേശങ്ങളിലെ വീടുകളുടെ മുകളിലേക്ക് മരം ഒടിഞ്ഞു വീണിട്ടുണ്ട് എന്ന് പ്രദേശവാസികൾ പറയുന്നു.സമീപത്തെ കോട്ടേഴ്സുകളോട് ചേർന്ന് വലിയ മരങ്ങളാണ് അപകടകരമായ രീതിയിൽ നിൽക്കുന്നത്. ഇത് ഏത് നിമിഷം വേണേലും വീടുകളുടെ മുകളിലേക്ക് വീഴുന്ന രീതിയിലാണ് നിൽക്കുന്നത് എന്നും പ്രദേശവാസികൾ പറയുന്നു.മരം വീണത്തിനെ തുടർന്ന് വീടിന്റെ മുൻഭാഗത്തെ ഓടുകൾ തകരുകയും പ്രദേശത്തെ വൈദ്യുതി ബന്ധം നഷ്ടപ്പെടുകയും ചെയ്തു.
അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്ന കാര്യം പല തവണ അധികാരികൾക്കു മുമ്പിൽ പരാതിയായി നൽകിയെങ്കിലും ആരും ഇതുവരെയും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്നും പ്രദേശവാസികൾ പറയുന്നു.കൂടാതെ പ്രദേശത്തെ റോഡുകളുടെ അവസ്ഥയും ശോചനീയാവസ്ഥയിലാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലായും ഇവിടെ അപകടത്തിൽപ്പെടുന്നത്.