കോട്ടയം കുടമാളൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് കുടമാളൂർ സ്വദേശി

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം കുടമാളൂർ അമ്പാടി ഭാഗം കൊപ്രയിൽ വീട്ടിൽ ജെയിംസ് (കൊപ്ര ജയിംസ്) ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. രാത്രി 10 മണിയോടുകൂടി ജനറൽ ഹോസ്പിറ്റലിന് സമീപമുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന തലയാഴം സ്വദേശി 40 വയസ്സുള്ള മണിക്കുട്ടൻ എന്നയാളെ അവിടെ നിന്നും മാറിക്കിടക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കയ്യിലുണ്ടായിരുന്ന കത്തി ചൂണ്ടി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി കത്തി ഉപയോഗിച്ച് യുവാവിന്റെ ഇടതുകക്ഷത്തിന് താഴെ കുത്തിപ്പരിക്ക് ഏൽപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതി കൊപ്ര ജയിംസ് എന്ന് വിളിക്കുന്ന ജെയിംസ് കോട്ടയം ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ്.

Advertisements

Hot Topics

Related Articles