കുറവിലങ്ങാട്: സാഹിത്യ ഗവേഷണത്തിലെ നൂതന പ്രവണതകളെ വിശകലനം ചെയ്യുന്ന ത്രിദിന അന്തർദേശീയ സെമിനാർ കുറവിലങ്ങാട് ദേവമാതാ കോളേജിൽ ഇന്ന് ആരംഭിച്ചു. കോളേജിലെ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെല്ലിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ്, മലയാളം ഗവേഷണകേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസർ ഡോ. കുര്യൻ കാച്ചപ്പള്ളി സി എം ഐ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു, ബർസാർ ഫാ. ജോസഫ് മണിയൻചിറ, സെമിനാർ കോർഡിനേറ്റർമാരായ ഡോ. സി. ഫാൻസി പോൾ, ഡോ. ജോബിൻ ജോസ് എന്നിവർ സംസാരിച്ചു
ഡോ. രവിശങ്കർ നായർ, ഡോ. കെ. എം. വേണുഗോപാൽ എന്നിവർ സെഷനുകൾ നയിച്ചു. ഇംഗ്ലീഷിലെയും മലയാളത്തിലെയും നിരവധി ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.