ലഹരിക്കെതിരെ പോരാടാൻ കൈകോർത്ത് സെൻ്റ് മേരീസ് ജി എച്ച് എസ് അതിരമ്പുഴയിലെ വിദ്യാർത്ഥികൾ

അതിരമ്പുഴ : ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലഹരിക്കെതിരെ പോരാടാൻ കൈകോർത്ത് വിദ്യാർത്ഥികൾ. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 നടന്ന ലഹരി വിരുദ്ധാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫിന്റെ സന്ദേശത്തോടെ ആരംഭിച്ചു.

Advertisements

ജീവിതം നശിപ്പിക്കുന്ന സമൂഹത്തിന് വൻ ഭീഷണിയായി മാറിയിരിക്കുന്ന ഇതിനെതിരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കണം എന്ന് ടീച്ചർ ഓർമ്മപ്പെടുത്തി. തുടർന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്കായി സ്കൂൾ ലീഡർ കുമാരി റോസ് കുര്യൻ അവതരിപ്പിച്ചു. ലഹരി വിരുദ്ധ സത്യപ്രതിജ്ഞയും അതോടൊപ്പം തന്നെ ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികൾ കവിതയും ഫ്ലാഷ്മോബും അവതരിപ്പിച്ചു. കുട്ടികൾക്കായി പ്രസംഗം മത്സരവും പോസ്റ്റർ മത്സരവും നടത്തപ്പെട്ടു. വിദ്യാലയങ്കണത്തിൽ ലഹരിവിരുദ്ധ പ്രദർശനവും നടത്തപ്പെട്ടു.

Hot Topics

Related Articles