രാജ്യം അടിയന്തരാവസ്ഥയിൽ നിന്ന് മോചിതമായില്ല ; ഇന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു : മന്ത്രി കൃഷ്ണൻകുട്ടി

കോട്ടയം : രാജ്യത്തെ ഫാസിസ്റ്റ് വാഴ്ചയുടെ കറുത്ത നാളുകളിലേക്ക് തള്ളിവിട്ട അടിയന്തരാവസ്ഥയ്ക്ക് 50 വർഷം പിന്നിടുമ്പോഴും ഇന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതിപക്ഷ നേതാക്കളെയും, മാധ്യമങ്ങളുടെയും വായടപ്പിക്കാൻ നരേന്ദ്രമോദി ഗവൺമെന്റ് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതായും, ഇത് അടിയന്തരാവസ്ഥയ്ക്ക് സമമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ ഒരു ഓർമ്മ, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ഭാരത യാത്രയുടെ 42 ആം വാർഷികവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ജില്ലാ പ്രസിഡന്റ്‌ എം ടി കുര്യൻ അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് മുഖ്യപ്രഭാഷണം നടത്തി, ജനതാദൾ നേതാക്കളായ സിബി തോട്ടുപുറം, രാജീവ് നെല്ലിക്കുന്നേൽ, കെ എസ് രമേശ് ബാബു, ഡോ. തോമസ് സി കാപ്പൻ, റോസിലിൻ പഞ്ഞിക്കാരൻ, സജീവ് കറുകയിൽ, പ്രമോദ് കുര്യാക്കോസ്, സജി ആലുംമൂട്ടിൽ, ജോണി ജോസഫ്, വിപി സെൽവർ, പി പി അബ്ദുല്ലത്തീഫ്, രാഖി സക്കറിയ, പി എസ് കുര്യാക്കോസ്, അനിൽ അയർക്കുന്നം, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ പി വി സിറിയക്, രമേശ് കിടാച്ചിറയിൽ, കെ കെ രാജു, മാത്യു മാത്യു, ടോണി കുമരകം, വിപിൻ എസ്, അനില പി ടി, രാജി അനു കുമാർ, സാജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഭാരത് യാത്രികരായ റോസിലിൻ പഞ്ഞിക്കാരൻ, സെബാസ്റ്റ്യൻ, രാജു പെരികലം, ജോൺ എം ജെ, തുടങ്ങിയവരെ ആദരിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നും അമ്പതോളം പ്രവർത്തകർ ജനതാദൾ എസ് ചേർന്നു. മന്ത്രി കെ കൃഷ്ണൻകുട്ടി എല്ലാവരെയും മാലയിട്ട് സ്വീകരിച്ച് മെമ്പർഷിപ്പുകൾ വിതരണം ചെയ്തു.

Hot Topics

Related Articles