കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം: ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടത്തിൽ ഒരാൾ മരിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. ഇവര്‍ ജോലിക്കുപോകാനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്.

Advertisements

വിശ്വംഭരന്‍ എന്നയാളുടേതാണ് ഈ രണ്ടുനില കെട്ടിടം. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഇടുങ്ങിയ സ്ഥലമാണ് എന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നു. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ്.

Hot Topics

Related Articles