കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടം: കാണാതായ മൂന്ന് അതിഥി തൊഴിലാളികളുടെയും മരണം സ്ഥിരീകരിച്ചു

തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന് അതിഥി തൊഴിലാളികളുടെയും മരണം സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ ആലിം, രൂപേല്‍, രാഹുല്‍ എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടമുണ്ടായത്.

Advertisements

വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. പിന്നീട് രാഹുലിനെയും പുറത്തെടുത്തു. ഒടുവിലാണ് ആലിമിന്റെ പുറത്തെടുത്തത്. ഫയര്‍ഫോഴ്‌സും പൊലീസുമൊന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Hot Topics

Related Articles