കോട്ടയം കോടിമത നാലുവരിപ്പാതയുടെ നടുവിലെ കാട് വെട്ടിത്തെളിച്ചു; കാട് വെട്ടിത്തെളിച്ചത് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിലിന്റെ നേതൃത്വത്തിൽ

കോട്ടയം: കോടിമത നാലുവരിപ്പാതയുടെ നടുവിലെ കാട് വെടിത്തെളിച്ചു. നാലുവരിപ്പാതയ്ക്കു നടുവിലെ മീഡിയനിലെ കാടാണ് വെട്ടിത്തെളിച്ചത്. തലപ്പൊക്കത്തിൽ കാട് വളർന്നു നിൽക്കുന്നതായും ഇത് യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് നഗരസഭ ജീവനക്കാരെ ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇന്നു രാവിലെ നഗരസഭ ജീവനക്കാർ എത്തി കാട് തെളിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം നാലുവരിപ്പാതയ്ക്കരികിലെ റോഡിലെ കാടുകൾ വെട്ടിത്തെളിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ മീഡിയനിലെയും കാട് വെട്ടിത്തെളിച്ചത്.

Advertisements

Hot Topics

Related Articles