ജീവ രക്ഷകരായ കെ എസ് ആർ ടി സി ജീവനക്കാർക്ക് തിരുവല്ല പൗരാവലിയുടെ ആദരം

തിരുവല്ല: യാത്രാമദ്ധ്യേ ബസിൽ ബോധരഹിതയായ പെൺകുട്ടിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച കെ എസ് ആർ ടി സി ജീവനക്കാർക്കും ബസിൽവച്ചു പെൺകുട്ടിക്ക് സി പി ആർ കൊടുത്തു സഹായിച്ച സഹയാത്രികക്കും തിരുവല്ല പൗരാവലിയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും ചേർന്ന് സ്വീകരണവും ആദരവും നൽകി. തിരുവല്ല ഡിപ്പോയിലെ കണ്ടക്ടർ സി. ആർ. പ്രകാശ്, ഡ്രൈവർ എ. എസ്. മനോജ് എന്നിവർക്കും ഓമല്ലൂർ സ്വദേശി ഗീതു ശിവാനന്ദനും ആണ് അനുമോദനം നൽകിയത്.

Advertisements

കോഴഞ്ചേരിയിൽ നിന്നും തിരുവല്ലക്ക് പോകുവാൻ ബസിൽ കയറിയ പെൺകുട്ടിക്കു ബസ്സിൽ വച്ച് ബോധക്ഷയം സംഭവിക്കുകയായിരുന്നു. ഇത് കണ്ടു നിന്ന ഗീതു തനിക്കു മുൻപേ ലഭിച്ച സി പി ആർ ട്രെയിനിങ് ഓർത്തെടുത്ത് പെൺകുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ബസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഉടൻ തന്നെ കണ്ടക്ടറുടെ നിർദേശപ്രകാരം ഡ്രൈവർ ബസ് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല കെ എസ ആർ ടി സി ബസ് സ്റ്റാന്റിൽ ടി എം എം ഇന്‌സ്ടിട്യൂഷൻസ് ബെന്നി ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം തിരുവല്ല മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് എം. സലിം ഉദ്ഘാടനം ചെയ്തു. ടി എം എം ട്രഷറർ എബി ജോർജ്ജ്. ടി. എം. എം. മെഡിക്കൽ ഡയറക്ടർ കേണൽ ഡോ. ടെന്നിസ് എബ്രഹാം, കെ. എസ്. ആർ ടി. സി. എ. ടി. ഓ. അജീഷ് കുമാർ കെ. ആർ. മുൻസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി, പോലീസ് ഇൻസ്പെക്ടർ എസ്. സന്തോഷ്, തിരുവല്ല വൈ എം സി എ സെക്രട്ടറി ജോയ് ജോൺ, ഷാജി തിരുവല്ല, സിബി തോമസ്, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ, ടി എം എം എമർജൻസി മെഡിസിൻ വിഭാഗംമേധാവി ഡോ. ശ്യാമ വിശ്വനാഥ് തുടങ്ങിയവർ ഇവർക്ക് അനുമോദനമർപ്പിച്ചു സംസാരിച്ചു. ടി എം എം ആശുപത്രി മൂന്നുപേർക്കും പ്രശംസാ പത്രം നൽകി. ആർ ജയകുമാർ അനുമോദന ചടങ്ങിന് നേതൃത്വം നൽകി.

Hot Topics

Related Articles