ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; വഴിയാത്രക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം; മകൾക്ക് ​ഗുരുതരപരിക്ക്; സംഭവം തൃശ്ശൂരിൽ

തൃശ്ശൂർ: തൃശൂർ തലോര്‍ സെന്ററില്‍ ലോറികള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരിയായ യുവതി മരിച്ചു. തലോർ സ്വദേശി 43 കാരിയായ ടാലി തോമസ് ആണ് മരിച്ചത്. ടാലിയുടെ മകൾ അന്നക്കും ലോറി ഡ്രൈവർമാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് തിരിഞ്ഞ ലോറിയിൽ തൃശൂർ ഭാഗത്തുനിന്നു വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു.

Advertisements

ഇടിയുടെ ആഘാതത്തിൽ വഴിയാത്രക്കാരായ ടാലിയെയും മകളെയും ഒരു ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ടാലിയുടെ ജീവൻ രക്ഷിക്കാനായില്ല. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സാണ് ടാലി. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles