ഏറ്റുമാനൂർ : ഏറ്റുമാനൂർ പട്ടിത്താനം റൗണ്ടാന ജംഗ്ഷനിൽ എം സി റോഡിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഉള്ള മറ്റുവാഹനങ്ങൾക്ക് ഭീഷണിയായി രൂപപ്പെട്ട ഗർത്തം(കുഴി) നികത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം ഒന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. ഈ കുഴിയിൽ വീണ് നിരവധി ഇരുചക്ര യാത്രക്കാർക്ക് പരുക്ക് പറ്റിയിട്ടും പി ഡബ്ലിയു ഡി അധികൃതർക്ക് പരാതി നൽകിയിട്ടും കുഴി അടക്കാത്തത്തിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ നട്ടത്.പ്രതിഷേധ സംഗമം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് പി.വി ജോയി പൂവംനിൽക്കുന്നതിൽ ഉത്ഘാടനം നിർവഹിച്ചു.കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഗോപൻ പാടകശ്ശേരി,നഗരസഭ പ്രഥമ ചെയർമാൻ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ,വിഷ്ണു ചെമ്മുണ്ടവള്ളി,ഐസക് പാടിയത്ത്,സനൽ കാട്ടാത്തി,ഷിജോ ലൂക്കോസ്, പി എൽ തോമസ്, സമീർ തായിമഠം, ജോൺ പൊന്മാങ്കൽ,ഗോപകുമാർ,തോമസ് മാത്യു, ഹരികുമാർ ചെമ്മുണ്ടവള്ളി,പ്രെസ്റ്റിൻ മാത്യു,ജോബിൻ ജോൺ,ജിസെൻ ജോസ്,സെബാസ്റ്റ്യൻ മാത്യു, തോമസ് എം.എം,സോജൻ കുര്യൻ,ഷിജു തോമസ്,ജോമോൻ തോമസ്,ജോണി കലയത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
കുഴി നികത്താത്തതിൽ പ്രതിഷേധം : കോട്ടയം ഏറ്റുമാനൂർ എം.സി റോഡിൽ വാഴ വെച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു
